Kerala
കൊച്ചി: മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലീം ലീഗ് വി ഡി സതീശനെ അനുകൂലിച്ച് രംഗത്തെത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി മാത്യു കുഴൽനാടൻ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടെന്ന് കുഴൽനാടൻ പ്രതികരിച്ചു.
ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണം. ലീഗിന്റെ നിയമസഭാകക്ഷി നേതാവ് ആരാകണമെന്ന് കോൺഗ്രസ് പറയുമോയെന്നും കുഴൽനാടൻ ചോദിച്ചു.
ലീഗിനെതിരേ രാഷ്ട്രീയ ആക്രമണം ഉണ്ടായപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.
District News
മൂവാറ്റുപുഴ: സംസ്ഥാനത്തെ 10 വര്‍ഷത്തെ അഴിമതി ഭരണത്തിന് ജനങ്ങള്‍ അന്ത്യം കുറിച്ചതാണ് യുഡിഎഫ് നേടിയ ഉജ്വല വിജയമെന്ന് മാത്യു കുഴല്നാടന്.
വിജയം അറിഞ്ഞതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.ആര് വര്‍ക്ക് കൊണ്ട് എക്കാലവും ജനങ്ങളെ പറ്റിക്കാന്‍ സാധിക്കില്ല. സിപിഎമ്മിലെ പിണറായി വിരുദ്ധ വോട്ടുകള്‍ മുവാറ്റുപുഴയില്‍ ഇപ്രാവശ്യം യുഡിഎഫിന് ലഭിച്ചെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
ഞങ്ങളുടെ പ്രവര്‍ത്തകര്‍ സമരം ചെയ്തപ്പോള്‍ പോലീസിനെ അഴിച്ചുവിട്ട് ചെടിച്ചട്ടികൊണ്ട് അവരുടെ തലയ്ക്കടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ് ആക്ഷേപിച്ച പിണറായി വിജയന് ജനം നല്കിയ മറുപടിയാണ് യുഡിഎഫ് വിജയം.
ഇതൊന്നും ഞങ്ങള്‍ മറന്നിട്ടില്ല. ജനം ഞങ്ങള്‍ക്ക് അവസരം തന്നിട്ടുണ്ട്. ഒരു ജനകീയ ഭരണം ഇവിടെയുണ്ടാകും. അഴിമതിക്കാരെ കൈയ്യാമം വച്ച് ജയിലില്‍ അടക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ 42,829 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ. കേരളത്തിൽ നടന്ന അഴിമതിക്കെതിരായ ജനവിധിയാണിതെന്നും, ധിക്കാരത്തോടും ധാർഷ്ട്യത്തോടും കൂടി പെരുമാറിയ മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ പുച്ഛിച്ചുതള്ളിയ സിപിഎമ്മിനും പിണറായി വിജയനും ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകി. തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ വളഞ്ഞിട്ട് ആക്രമിച്ച സർക്കാർ ശൈലിക്ക് കേരളം അന്ത്യം കുറിച്ചു. സമരക്കാർക്ക് നേരെ പോലീസ് നടത്തിയ അക്രമങ്ങളെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ ജനങ്ങൾ വിചാരണ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും ദിവസങ്ങളിൽ അഴിമതിക്കെതിരെ പോരാടുന്ന ഏറ്റവും ജനകീയമായ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്ന് മാത്യു കുഴൽനാടൻ പ്രത്യാശ പ്രകടിപ്പിച്ചു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂവാറ്റുപുഴയില്‍ മാത്യു കുഴല്നാടന് വ്യക്തമായ ലീഡ്. 6000ന് മുകളില്‍ വോട്ടുകള്‍ക്കാണ് മാത്യു കുഴല്നാടന് ലീഡ് ചെയ്യുന്നത്. ഇതോടെ പ്രവര്‍ത്തകര്‍ കുഴലപ്പം വിതരണം ആരംഭിച്ചു.
മൂവാറ്റുപുഴയില്‍ മികച്ച വിജയം നേടുമെന്നും യുഡിഎഫിന് അനുകൂലമായ സൂചനകളാണ് തുടക്കം മുതല്‍ തന്നെ ലഭിക്കുന്നതെന്നും മാത്യു കുഴല്നാടന് പറഞ്ഞു. അതേസമയം 2021ല്‍ 6161 വോട്ടിനാണ് സിപിഐയുടെ എല്‍ദോ എബ്രഹാമിനെ മാത്യു കുഴല്നാടന് തോല്‍പ്പിച്ചത്.
Kerala
കൊച്ചി: ക്രൈസ്തവ സഭയ്ക്കുനേരെ ബിജെപി നേതാക്കളായ പി.സി. ജോർജും ഷോണ്‍ ജോർജും നടത്തിയ പ്രതികരണം ആസൂത്രിതമായ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഇരുവരും സഭയെ കടന്നാക്രമിച്ചത് പെട്ടെന്നുള്ള പ്രതികരണമല്ല. ബിജെപിയുടെയും സംഘപരിവാറിന്റെയും ശബ്ദമാണ് പി.സി. ജോർജിലൂടെയും ഷോണിലൂടെയും കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആർഎസ്എസും സംഘപരിവാറും ചില ഘടകങ്ങളെ ചേർത്തുപിടിച്ച്, പി.സി. ജോർജിനെ പോലെയും ഷോണിനെ പോലെയും ട്വന്റി 20 പോലെയും അബ്ദുള്ളകുട്ടിയെ പോലെയും ഉള്ളവരെ ഇറക്കി കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.
രാജ്യം മുഴവൻ അധികാരം പിടിക്കുമ്പോഴും ബിജെപിക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കാൻ സാധിക്കാത്തതിനു കാരണം ഇത് മതേതരത്വമുള്ള നാടാണ്. പി.സി. ജോർജിനെ പോലെ സ്ഥാനമോഹികളെ കൂട്ടുപിടിച്ച് സഭയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അത് വിലപ്പോകില്ല. രാജ്യത്ത് ഇതിനോടകം തന്നെ ധാരളം എഫ്സിആർഎ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിന്റെ പിന്നിൽ സംഘപരിവാർ അജൻഡ ഉണ്ട്.
ക്രൈസ്തവസഭ പല വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. അമിത് ഷായും പി.സി. ജോർജും ഷോണും വിരട്ടിയതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. ബിജെപിയുടെ വർഗീയ അജൻഡ പരാജയപ്പെടുത്തണം. കേരള സമൂഹം വർഗീയതയുടെ മുന്നിൽ മുട്ടുകുത്തരുത്.
കേരളത്തിന്റെ പുരോഗതിക്കും നേട്ടത്തിനും വികസനത്തിനും വലിയ പങ്കുവഹിച്ചിട്ടുള്ളതാണ് ക്രൈസ്തവ സഭകൾ. പി.സിയുടെ വിരട്ടോന്നും വിലപോകില്ല. സഭ വിശ്വാസികളുടെ സമൂഹമാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
മൂവാറ്റുപുഴ: പ്രളയം മനുഷ്യനിര്‍മിതമാണെന്ന ആരോപണം ആവര്‍ത്തിച്ച് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്നാടന്. അന്നത്തെ ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിട്ടാണ് മാത്യു കുഴല്നാടന് ആരോപണം കടുപ്പിച്ചത്.
2019 മേയ് 31ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ഇന്നലെ മാധ്യമങ്ങള്‍ക്കു നല്കി. പുറത്തുവിട്ട ശബ്ദരേഖ വ്യാജമെങ്കില്‍ തനിക്കെതിരേ നടപടിയെടുക്കാന്‍ മാത്യു കുഴല്നാടന് വെല്ലുവിളിക്കുകയും ചെയ്തു.
മഴക്കാലത്തിന് മുമ്പുതന്നെ തോട്ടപ്പിള്ളി സ്പില്‍വേയ്ക്കു സമീപമുള്ള മണ്ണ് മുഴുവന്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രളയത്തേക്കാള്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത് കോടികള്‍ വിലയുള്ള കരിമണല്‍ മറിച്ചുവില്ക്കാനാണെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.
മുന്‍വര്‍ഷത്തെ അനുഭവം വച്ച് മഴയെത്തുമ്പോള്‍ മണ്ണ് ഒഴുകിപ്പോകാതെ നോക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഡാം മാനേജ്മെന്റിന്റെ ഉത്തരവാദിത്വമുള്ള ജലവിഭവ വകുപ്പിന് എന്താണു മണലില്‍ കാര്യം എന്ന ചോദ്യം മാത്യു കുഴല്നാടന് ഉന്നയിച്ചു.
പ്രളയവിഷയത്തില് സിപിഎമ്മും ബിജെപിയുമായി ഡീല്‍ നടന്നെന്നും കുഴല്നാടന് ആരോപിച്ചു. കേരളത്തില്‍ തീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. അക്കാര്യം അന്നു ചൂണ്ടിക്കാട്ടിയ സുരേഷ് ഗോപി പോലും ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും ഇതു ഡീലിന്റെ ഭാഗമാണെന്നും മാത്യു കുഴല്നാടന് ചൂണ്ടിക്കാട്ടി.
Kerala
പാലക്കാട്: സംസ്ഥാനത്ത് 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന മാത്യു കുഴൽനാടന്റെ ആരോപണം തള്ളി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ട്പോകുമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
മാത്യു കുഴൽനാടൻ വിഷയം നിയമസഭയിൽ നേരത്തെ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തോട്ടപ്പള്ളി സ്പിൽവെയിലെ ഷട്ടറുകൾ നേരത്തെതന്നെ തുറന്നിരുന്നതായും മന്ത്രി വ്യക്തമാക്കി.
അതേസമയം വിഷയത്തിൽ പ്രതികരിച്ച് മാത്യു ടി. തോമസും രംഗത്തെത്തിയിട്ടുണ്ട്. ഒരു നനഞ്ഞ ബോംബ് അവസാനദിവസം യുഡിഎഫ് തനിക്കെതിരെ എറിഞ്ഞിരിക്കുകയാണെന്ന് പറഞ്ഞു. ഇത് കാണിക്കുന്നത് യുഡിഎഫിന്റെ വിഷയ ദാരിദ്ര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ അന്ന് യുഡിഎഫ് കോടതിയിൽ പോയി. സാങ്കേതിക കാര്യങ്ങളടക്കം പരിഗണിച്ച കോടതി ഹർജിക്കാരോട് തങ്ങളുടെ ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവർ പിൻവലിക്കാത്തതുകൊണ്ട് ഹർജി തള്ളിപ്പോയി. സത്യത്തെ അവർ ഭയക്കുന്നുവെന്നും മാത്യു ടി. തോമസ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മഴയ്ക്ക് മുമ്പേ തോട്ടപ്പിള്ളി സ്പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു. പ്രളയത്തേക്കാൾ സർക്കാരിന് പ്രാധാന്യം കരിമണൽ ആയിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചു.
2019 മേയ് 31ന് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായ മാത്യു ടി. തോമസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ മാത്യു കുഴൽനാടൻ പുറത്തുവിട്ടു. യോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഇനി പ്രളയം വന്നാൽ കുട്ടനാട് പ്രതിസന്ധിയിലാകുമെന്നും അതിന് മുമ്പ് മണൽ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. വെള്ളപ്പൊക്കം വന്ന് മണ്ണു പോകുന്നതിന് മുമ്പ് നീക്കം ചെയ്യാനാണിത്.
തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് മുന്നിൽ അടിഞ്ഞു കൂടിയിട്ടുള്ള കരിമണൽ എടുക്കാനാണ് മുൻഗണന. 2018ലും 2019ലും ഇവരുടെ ആകുലത ഈ മണ്ണാണ്. ജലവിഭവ വകുപ്പിന് മണ്ണ് നീക്കം ചെയ്യുന്നതിന് എന്തിനാണ് വെപ്രാളമെന്നും കുഴൽനാടൻ ചോദിച്ചു.
പ്രളയത്തിലും സിപിഎം-ബിജെപി ഡീൽ നടന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. സുരേഷ് ഗോപി മുഖ്യമന്ത്രിയോട് വലിയ മഴ വരാൻ പോവുകയാണ് നടപടി എടുക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നതായി പറഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്നു. ആ സമയത്ത് അദ്ദേഹം മൗനം പാലിക്കുകയാണ്. സിപിഎമ്മിനെ സഹായിക്കാനാണ് ഇവരെല്ലാം ചേർന്ന് തന്നെ ആക്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മാത്യു കുഴല്നാടന് ഉയര്‍ത്തിയത് ഗുരുതരമായ ആരോപണമാണെന്നും ഗൗരവമായി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ നേരത്തെ താന്‍ കേട്ടതാണെന്നും വി.ഡി. സതീശന് വ്യക്തമാക്കി. ശബ്ദരേഖ കേള്‍പ്പിച്ചയാള്‍ തന്നില്ല. തെളിവ് ഇല്ലാത്തതു കൊണ്ടാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്താതിരുന്നത് എന്നാണ് സതീശന് പറയുന്നത്.
മാത്യു കുഴല്നാടന് ഉയര്‍ത്തിയത് ഗുരുതരമായ ആരോപണം. ഇത് ഗൗരവമായി അന്വേഷിക്കണം. മന്ത്രി രാജി വയ്ക്കണം. പ്രളയത്തില്‍ എത്ര പേരാണ് മരിച്ചത്. എത്ര പേരാണ് ദുരിതത്തിലായത്. ഇതിനൊക്കെ ആര് കണക്ക് പറയും. മുൻമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് വേറൊരു മന്ത്രി പറയുകയാണ്. രണ്ടും ഒരേ പാര്‍ട്ടിയിലെ മന്ത്രിമാര്‍. ഗുരുതരമായ ആരോപണമാണിതെന്നും സതീശൻ കൂട്ടിച്ചേർത്തു.
'പലരെയും സഹായിക്കാന്‍ വേണ്ടി ഡാം മാനേജ്മെന്റ് അട്ടിമറിച്ചുവെന്ന് ഈ മന്ത്രിസഭയിലെ ഒരു മന്ത്രി അന്നത്തെ മന്ത്രിസഭയിലെ മന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. ഞാന്‍ ഈ ശബ്ദരേഖ നേരത്തെ കേട്ടതാണ്. പക്ഷെ ഇത് കേള്‍പ്പിച്ചയാള്‍ എനിക്ക് തന്നില്ല. എന്റെ കൈയില്‍ തെളിവ് ഇല്ലാത്തതു കൊണ്ട് ഞാന്‍ ആരോപണം ഉന്നയിച്ചില്ല. ഇത് കൃഷ്ണന്‍കുട്ടിയുടെ ശബ്ദമല്ലെന്ന് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു'- വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, കേരളത്തെ തകര്‍ത്ത 2018ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് ആരോപിച്ചുകൊണ്ടാണ് മാത്യു കുഴല്നാടന് കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തു വിട്ടത്. ഡാമുകള്‍ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നാണ് ശബ്ദരേഖയില്‍. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാത്തിരുന്നത് മേരി മാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടിയാണെന്നും ഇതില്‍ മാത്യു ടി. തോമസിന് പങ്കുണ്ടെന്നുമാണ് കൃഷ്ണന്‍കുട്ടി പറയുന്നത്.
എന്നാല്‍ ശബ്ദരേഖ തന്റേതല്ലെന്നും എഐ നിര്‍മ്മിതമാണെന്ന സംശയമുണ്ട് എന്നുമാണ് കൃഷ്ണന്‍കുട്ടി പറയുന്നത്. അങ്ങനെ പറഞ്ഞതായി ഓര്‍മയില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇതെല്ലാം തെരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ ഓഡിയോയാണ്. എഐ കൊണ്ട് ആരുടെ സൗണ്ട് പോലും വളരെ ഭംഗിയായി നിര്‍മിക്കും. ഈ ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: 2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ ലോബിക്ക് വേണ്ടിയാണെന്നുമുള്ള മാത്യു കുഴൽനാടന്റെ ആരോപണം മാത്യു ടി. തോമസ് തള്ളി. തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറക്കാൻ വൈകിയിട്ടില്ല.
മന്ത്രി കെ.കൃഷ്ണൻകുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ല. കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെട്ട ഫോൺ സംഭാഷണത്തിൽ പറയുന്ന കമ്പനി എന്നും ശത്രു പക്ഷത്താണ് അവർ ആവശ്യപ്പെട്ടത് ഒന്നും ചെയ്ത് നൽകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ അവർ പ്രചാരണം നടത്തിയിരുന്നു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പുതിയ ആരോപണം ഉയർന്നത്. ഇത് ജനം വിശ്വസിക്കില്ല. മാത്യു കുഴൽനാടന്റേത് വിശ്വാസ്യത ഇല്ലാത്ത ആരോപണമാണെന്നും മാത്യു ടി. തോമസ് പറഞ്ഞു.
Kerala
കൊച്ചി: എൽഡിഎഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. കേരളത്തെ തകർത്ത 2018ലെ മഹാപ്രളയം മനുഷ്യനിർമിതമെന്ന് മാത്യു കുഴൽനാടൻ. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് മാത്യു കുഴൽനാടന്റെ ആരോപണം.
ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതി എന്നാണ് ശബ്ദരേഖയിൽ. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരിമാതാ എന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ്. ഇതിൽ മാത്യു ടി. തോമസിനും പങ്കുണ്ടെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. പ്രളയകാലത്ത് ജലസേചന വകുപ്പ് മന്ത്രിയാണ് കെ. കൃഷ്ണൻകുട്ടി.
തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാൽ താഴെയുള്ള മണൽത്തിട്ട് വെള്ളംകൊണ്ടുപോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാർ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാൽ 2,000 രൂപ കിട്ടും.
എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എൻജിനിയറും മാത്യു ടി. തോമസും ചേർന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട എന്നാണ് കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയിൽ പറയുന്നത്.
Kerala
കൊച്ചി: എറണാകുളം പാലക്കുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. യുഡിഎഫ് പ്രവര്‍ത്തകര്‍ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മാത്യു കുഴല്നാടന്.
ഞായറാഴ്ച രാത്രിയിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. പാലക്കുഴിയില്‍ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിച്ചത്. പൈനാപ്പിള്‍ ചെടി ഫ്ളക്സില്‍ തിരുകി കീറിയ നിലയില്‍ ആയിരുന്നു. സംഭവത്തില്‍ കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
മാത്യു കുഴല്‍നാടന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാ റോഡുകളും പാലങ്ങളും ഏറ്റവും മികച്ചതാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററിന് അടുത്ത്, വികസനം കൊണ്ടുവരാന്‍ അഴിമതിയെ ചോദ്യം ചെയ്യാന്‍ മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍ എന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിജിലൻസിന്റെ പൂജപ്പുര സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലേക്ക് മാത്യു കുഴൽനാടനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് മാത്യു കുഴൽനാടൻ മൊഴി നൽകിയത്. 2021ൽ റവന്യൂ രേഖകൾ പരിശോധിച്ച ശേഷമാണ് ഭൂമി വാങ്ങിയതെന്നും അന്ന് കേസുകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാരത്തിൽ വില കുറച്ചു കാണിച്ചിട്ടില്ല. പുറന്പോക്ക് ഭൂമി കൈയേറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മാത്യു മൊഴി നൽകി.
ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചുവെന്നാണ് എംഎൽഎക്ക് എതിരെയുള്ള ആരോപണം. ചിന്നക്കനാലിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സാന്പത്തിക ഇടപാടുകളിൽ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
Kerala
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് അയച്ച് വിജിലൻസ്. ഈ മാസം 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.
ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വച്ചതിനാണ് കേസ്. വിജിലൻസ് എടുത്ത കേസിൽ പതിനാറാം പ്രതിയാണ് കുഴൽനാടൻ. ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കൈയേറി റിസോർട്ട് നിർമിച്ചെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെയാണ് ഭൂമി കേസിൽ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ വർഷം ആദ്യം ആണ് ഇഡി കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തത്. സ്ഥലത്തിന്റെ മുൻ ഉടമ ഉൾപ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു.
വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ഉടുമ്പൻ ചോല തഹസിൽദാർ, ചിന്നക്കനാൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ ഉള്ള റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് സർക്കാർ ഭൂമി കൈയേറിയതെന്നാണ് പരാതി.
Kerala
മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ കുഴലപ്പം വിതരണം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയിരുന്നു.
വിജയാഘോഷത്തിന്റെ ഭാഗമായാണ് നഗരത്തിൽ നടന്ന പ്രകടനത്തിൽ എംഎൽഎയുടെ പലഹാര വിതരണം. മാത്യു കുഴൽനാടന് പ്രതിഷേധത്തിന്റെ കൂടി ഭാഗമായിരുന്നു കുഴലപ്പ വിതരണം.
നേരത്തെ, എംഎൽഎയ്ക്കെതിരെ നിരവധി പ്രതിഷേധങ്ങളിൽ ഡിവൈഎഫ്ഐയുടെയും, എൽഡിഎഫിന്റെയും നേതൃത്വത്തിൽ പ്രകടനം നടത്തിയപ്പോൾ കുഴലപ്പം വ്യാപകമായി വിതരണം ചെയ്തിരുന്നു.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ നിയമലംഘനം നടന്നോ എന്നതിനേക്കാള്‍ ദുരൂഹവും ഗൗരവതരവുമായ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാനം ആരില്‍നിന്നാണു പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും മാത്യു കുഴല്നാടന് എംഎല്‍എ. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പണം വാങ്ങിയത് ആരില്‍നിന്നാണെന്ന് പറയുന്നതില്‍ തടസമെന്താണ്? വിവരാവകാശ നിയമപ്രകാരം ഇത് താന്‍ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പണം സ്വീകരിച്ചത് ആരില്നിന്നാണെന്നു പുറത്തുവന്നാല്‍ ഇടപാടിന്റെ മറ്റ് താത്പര്യങ്ങള്‍ പുറത്താകും.
മലയാളികള്‍ക്ക് പരിചയമുള്ള പല പേരുകളും പുറത്തു വന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാന്‍ കാരണമാകും. ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
9.1 ശതമാനം പലിശയ്ക്ക് വിദേശ മാര്‍ക്കറ്റില്‍നിന്നു പൈസയെടുക്കേണ്ട സാഹചര്യമെന്തായിരുന്നുവെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. ആര്‍ബിഐ നല്‍കിയെന്ന് പറയുന്ന എന്‍ഒസിയുടെ പേരില്‍ പിടിച്ചുനില്‍ക്കാനാകില്ല.
എന്നാല്‍ തങ്ങള്‍ക്ക് ഇഡി അന്വേഷണത്തില്‍ അമിതാവേശം തോന്നുന്നില്ലെന്നും ഇത്തരം പല കേസുകളിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളില്‍ കാതലായ പ്രശ്നങ്ങളെ സ്പര്‍ശിക്കാതെ അന്വേഷണം പോകുമെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസ് ഇതിന് ഉദാഹരണമാണെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേർത്തു.
Kerala
ഇടുക്കി: മുഖ്യമന്ത്രി സംഘപരിവാറിന്റെ അടിമയായി മാറിയിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മറ്റെല്ലാ കാര്യങ്ങളിലും പുലിയായ ഇഡി മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വിഷയത്തിൽ പൂച്ചയായി. മകന് ഇഡി സമൻസ് അയച്ച വിഷയം മുഖ്യമന്ത്രി ജനങ്ങളോട് പറയാത്തത് എന്തുകൊണ്ടാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
മോദിയുടെ ദയാവായ്പിലാണ് പിണറായി അധികാരത്തിൽ തുടരുന്നത്. സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ആജ്ഞാനുവർത്തിയായി പിണറായി മാറിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പിണറായിയെക്കൊണ്ട് കേന്ദ്ര സർക്കാർ ചെയ്യിക്കുന്നത് മകനും മകൾക്കും നേരെ ഇട്ടിരിക്കുന്ന കുരുക്കിന്റെയും കൊളുത്തിന്റെയും പേരിലാണെന്നും കുഴൽനാടൻ ആരോപിച്ചു.
എല്ലാ വിഷയത്തിലും വലിയ വായിൽ സംസാരിക്കുന്ന മന്ത്രിമാരൊക്കെ മാളത്തിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അഴിമതിയെ ന്യായീകരിച്ച് സിപിഎം എന്ന പാർട്ടി ഇല്ലാതാവുന്ന അവസ്ഥയാണ് കേരളത്തിൽ കാണുന്നത്. സിപിഎം അസ്തമിക്കുന്ന നാളുകൾ അടത്തുവരികയാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റന്‍, കപ്പിത്താന്, കാരണഭൂതന് തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു.
തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശന്റെ മറുപടി.